Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ മൂന്നു മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 142 പേര്‍: രോഗത്തോടൊപ്പം മരണസംഖ്യ ഉയരുന്നതില്‍ ആശങ്ക


കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗികളുടെ എണ്ണത്തിനൊപ്പം മരണസംഖ്യയും ഗ്രാഫും കുത്തനെ. കഴിഞ്ഞ 90 ദിവസത്തിനുള്ളില്‍ 142 കോവിഡ് മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണത്തിന്റെ 13 ശതമാനമാണ്. പ്രായമായവരിലും ഗര്‍ഭിണികളിലും കുട്ടികളിലും രോഗബാധ വര്‍ധിക്കുന്നതായും ജാഗ്രത കൈവിടരുതെന്നും ജില്ലാതല ഐഇസി കോര്‍ഡിനേഷന്‍ യോഗം വിലയിരുത്തി.
ജില്ലയില്‍ ഇതുവരെയായി 15549 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ 908 പേര്‍ വിദേശത്ത് നിന്നെത്തിയവരും 682 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 13959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 11781 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 3626 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 2222 വീടുകളില്‍ ചികിത്സയിലാണ്.
ജില്ലയില്‍ 224 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 213 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാളും ഉറവിടം ലഭ്യമല്ലാത്ത ആറു പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 353 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3468 പേരും സ്ഥാപനങ്ങളില്‍ 1156 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4624 പേരാണ്. പുതിയതായി 208 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1537 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 377 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 492 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 208 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍ മേഖലതിരിച്ച്:- അജാനൂര്‍-10, ബേഡഡുക്ക-1, ചെമ്മനാട്- 14, ചെങ്കള- 3, ചെറുവത്തൂര്‍-12, ഈസ്റ്റ് എളേരി-10, കോടോം ബേളൂര്‍-7, കള്ളാര്‍-6, കാഞ്ഞങ്ങാട്-29, കാറഡുക്ക-2, കാസര്‍കോട്-18, കയ്യൂര്‍ ചീമേനി-4, കിനാനൂര്‍ കരിന്തളം-3, കുമ്പള-3, മധൂര്‍-4, മടിക്കൈ-1, മൊഗ്രാല്‍ പുത്തൂര്‍-6, മുളിയാര്‍-11, നീലേശ്വരം-22, പടന്ന-6, പള്ളിക്കര-13, പനത്തടി-4, പിലിക്കോട്-5, പുല്ലൂര്‍ പെരിയ-11, തൃക്കരിപ്പൂര്‍-7, ഉദുമ-9, വോര്‍ക്കാടി-1, വെസ്റ്റ് എളേരി-1, ഇതരജില്ല: കരിവെള്ളൂര്‍-1.


Post a Comment

0 Comments

Top Post Ad

Below Post Ad