Type Here to Get Search Results !

Bottom Ad

ചെര്‍ക്കളം അബ്ദുള്ള മെമ്മോറിയല്‍ കോണ്‍ഫറന്‍സ് ഹാള്‍ നാടിന് സമര്‍പ്പിച്ചു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ ചെര്‍ക്കളം അബ്ദുള്ള മെമ്മോറിയല്‍ കോണ്‍ഫറന്‍സ് ഹാള്‍ പ്രസിഡന്റ് സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കേരളത്തിലെ ആദ്യത്തെ സ്ഥാപനമാണ് ചെര്‍ക്കളത്തിന്റെ പേരില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചത്. എയര്‍കണ്ടിഷന്‍ സൗകര്യത്തോട് കൂടി 150 പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സജ്ജീകരണത്തോട് കൂടിയതാണ് ഹാള്‍. ബ്ലോക്ക് പഞ്ചായത്തിന് പുറമെ പൊതുജനങ്ങള്‍ക്കും ഉപയാഗിക്കാവുന്നതാണ് കോണ്‍ഫറന്‍സ് ഹാള്‍.

വൈസ് പ്രസിഡന്റ് ഹലീമ ഷിനൂര്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടിഡി കബീര്‍, ക്ഷേമകാര്യ ചെയര്‍മാന്‍ ആയിഷ സഹദുള്ള, ആരോഗ്യ ചെയര്‍മാന്‍ എഎസ് അഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എഎ ജലീല്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഷാഹിന സലിം, മാലതി സുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുംതാസ് സമീറ, ബ്ലോക്ക് മെബര്‍മാരായ താഹിറ താജുദ്ധീന്‍, അഫ്‌സത്ത് മുനീര്‍, ഖദീജ മഹമൂദ്, എഡിസി ബെവിന്‍ ജോണ്‍ വര്‍ഗീസ് പ്രസംഗിച്ചു. സെക്രട്ടറി ഡോ: അനൂപം സ്വാഗതവും ജോ. ബിഡിഒ നൂതന നന്ദിയും പറഞ്ഞു.




Post a Comment

0 Comments

Top Post Ad

Below Post Ad