നീലേശ്വരം (www.evisionnews.co): പള്ളിക്കര കുഞ്ഞിപ്പുളിക്കാലില്‍ സ്‌ഫോടനം. ആള്‍ത്താമസമില്ലാത്ത വീട് പൊളിച്ചു മാറ്റുന്നതിനിടെ കണ്ടെത്തിയ സ്റ്റീല്‍ ബോംബിനോടു സാദൃശ്യമുള്ള വസ്തു എറിഞ്ഞപ്പോഴാണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ആള്‍ത്താമസമില്ലാത്ത വീട് പൊളിക്കുന്നതിനിടെ കിട്ടിയ വസ്തു വീടു പൊളിക്കാനെത്തിയ തൊഴിലാളികളില്‍ ഒരാള്‍ പുറത്തേക്കെറിഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വിവരമറിഞ്ഞു നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. സ്‌ഫോടക വസ്തുക്കള്‍ ആര് സൂക്ഷിച്ചു എന്ന് കണ്ടെത്താനായി വിശദമായ അന്വേഷണം തുടങ്ങിയതായി നീലേശ്വരം പോലീസ് അറിയിച്ചു.
നീലേശ്വരത്ത് ആള്‍താമസം ഇല്ലാത്ത വീട് പൊളിച്ചു മാറ്റുന്നതിനിടെ സ്‌ഫോടനം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
20:43:00
0
നീലേശ്വരം (www.evisionnews.co): പള്ളിക്കര കുഞ്ഞിപ്പുളിക്കാലില്‍ സ്‌ഫോടനം. ആള്‍ത്താമസമില്ലാത്ത വീട് പൊളിച്ചു മാറ്റുന്നതിനിടെ കണ്ടെത്തിയ സ്റ്റീല്‍ ബോംബിനോടു സാദൃശ്യമുള്ള വസ്തു എറിഞ്ഞപ്പോഴാണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ആള്‍ത്താമസമില്ലാത്ത വീട് പൊളിക്കുന്നതിനിടെ കിട്ടിയ വസ്തു വീടു പൊളിക്കാനെത്തിയ തൊഴിലാളികളില്‍ ഒരാള്‍ പുറത്തേക്കെറിഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വിവരമറിഞ്ഞു നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. സ്‌ഫോടക വസ്തുക്കള്‍ ആര് സൂക്ഷിച്ചു എന്ന് കണ്ടെത്താനായി വിശദമായ അന്വേഷണം തുടങ്ങിയതായി നീലേശ്വരം പോലീസ് അറിയിച്ചു.
Post a Comment
0 Comments