Type Here to Get Search Results !

Bottom Ad

മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍എ അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറും നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം വുമന്‍സ് കോളജ് മാനേജറുമായിരുന്ന എന്‍എ അബ്ദുല്‍ റഹ്മാന്‍ ഹാജി (72) നിര്യാതനായി. തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദീര്‍ഘകാലം മാനേജരായി പ്രവര്‍ത്തിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
ഭാര്യ: ഖദീജ ബേവിഞ്ച. മക്കള്‍: അഷ്റഫ് എന്‍.എ (കെ.ജി ഡിസൈന്‍ കാഞ്ഞങ്ങാട്), ആരിഫ്, ഖലീല്‍ (ഗള്‍ഫ്), അനസ്, റസിയ, സബീദ, ആഷിക്ക, അസ്മ. മരുമക്കള്‍: അബ്ദുല്ല, അന്‍വര്‍, ആസിഫ്, ഷൈല, താഹിറ, ഷബു, ആസിയ. സഹോദരങ്ങള്‍: എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ ഹാജി, ബീരാന്‍ മുഹമ്മദ്, എന്‍.എ മൊയ്തീന്‍ കുഞ്ഞി, എന്‍.എ മഹമൂദ്, പരേതരായ ഉമ്മാലിമ്മ, ആയിഷ.

Post a Comment

0 Comments

Top Post Ad

Below Post Ad