Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ പോവുന്നതിനിടെ യുവാവിന് പോലീസ് മര്‍ദനം: മര്‍ദനത്തിനിരയായത് എംഎല്‍എയുടെ ബന്ധു


കാസര്‍കോട്: (www.evisionnews.co) സ്‌കൂട്ടറില്‍ പോവുന്നതിനിടെ യുവാവിന് പോലീസ് മര്‍ദനം. മാന്യയില്‍ ചകിരി ഫാക്ടറി പാര്‍ട്ണര്‍ തളങ്കര തൊട്ടിയിലെ മുഹമ്മദ് അസ്ല (30)മിനാണ് മര്‍ദ്ദനമേറ്റത്. എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ഭാര്യാ സഹോദരനാണ് അസ്ലം. വ്യാഴാഴ്ച രാവിലെ 8.30 ഓടെ ചകിരി ഫാക്ടറിയിലേക്ക് പോകുന്നതിനിടെ അണങ്കൂരില്‍ വെച്ചാണ് മര്‍ദ്ദിച്ചതെന്ന് അസ്ലം പരാതിപ്പെട്ടു.
സ്‌ക്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ തെറി പറഞ്ഞതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ കാറിലുണ്ടായിരുന്ന നാല് പേര്‍ പുറത്തിറങ്ങി മര്‍ദ്ദിക്കുകയും പുറത്ത് മൂര്‍ച്ഛയെറിയ എന്തോ സാധനം കൊണ്ട് കോറിയിടുകയും ചെയ്തു. സ്‌കൂട്ടര്‍ പിടിച്ചെടുത്ത ശേഷം സ്‌ക്കൂട്ടര്‍ കിട്ടണമെങ്കില്‍ വിദ്യാനഗര്‍ സ്റ്റേഷനില്‍ എത്തണമെന്നും പറയുകയായിരുന്നുവെന്ന് അസ്ലം പറഞ്ഞു.
അതേസമയം മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാരും വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ഒരു വനിതാ പോലീസും കാറില്‍ വരുന്നതിനിടെ സൈഡ് നല്‍കാത്തതിന് സ്‌കൂട്ടര്‍ യാത്രക്കാരനെ ചോദ്യം ചെയ്യുക മാത്രമായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം കീഴൂര്‍ സ്വദേശി സഹീറും മേല്‍പറമ്പ് പോലീസിന്റെ മര്‍ദനത്തിനിരയായിരുന്നു. രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് തടഞ്ഞ്മര്‍ദ്ദിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad