Type Here to Get Search Results !

Bottom Ad

ജെഇഇ അഡ്വാന്‍സ് പരീക്ഷയിലെ റാങ്ക് ജേതാവ് ഇബ്രാഹിം സുഹൈലിനെ ജില്ലാ കലക്ടര്‍ അനുമോദിച്ചു


കാസര്‍കോട് (www.evisionnews.co): ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ അഡ്വാന്‍സ് (ജെഇഇ) പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ കാസര്‍കോട് ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ ജില്ലാ കലക്ടര്‍ ഡോ സജിത് ബാബു വീട്ടിലെത്തി ഉപഹാരം നല്‍കി അനുമോദിച്ചു. അഖിലേന്ത്യാ തലത്തില്‍ 210-ാം റാങ്കാണ്.
നേരത്തെ കീം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ആറാം റാങ്ക് നേടിയിരുന്നു. സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു സയന്‍സില്‍ 98 ശതമാനം മാര്‍ക്കും നേടിയിരുന്നു. ബെണ്ടിച്ചാലിലെ എംഎ ഹാരിസിന്റെയും സമീറയുടെയും മകനാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad