Type Here to Get Search Results !

Bottom Ad

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ്: കാസര്‍കോട്ട് നിന്ന് അഡ്വ. സിഎച്ച് കുഞ്ഞമ്പുവും അസീസ് കടപ്പുറവും ഡയരക്ടര്‍മാര്‍


കാസര്‍കോട് (www.evisionnews.co): കാര്‍ഷിക വികസനത്തിനൊപ്പം കര്‍ഷകന്റെ കുടുംബ ഭദ്രതയും ഉറപ്പ് വരുത്തുന്ന കാര്‍ഷികേന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ രൂപംനല്‍കി മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്ന് മുന്‍ എംഎല്‍എയും സി.പി.എം സംസ്ഥാന കമ്മിറ്റി മെമ്പറുമായ അഡ്വ. സിഎച്ച് കുഞ്ഞമ്പുവും ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവുമാണ് ഡയറക്ടര്‍മാര്‍.
എല്‍ഡിഎഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളിലൊന്നാണ് ഇതിലൂടെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ കര്‍ഷകരുടെ നീണ്ടകാലത്തെ സ്വപ്നമാണിത്. കാര്‍ഷിക വികസനത്തിന്റെ നാള്‍വഴിയില്‍ വലിയ ചുവടുവെപ്പായ ക്ഷേമനിധി ബോര്‍ഡ് ഒരു ചരിത്ര സംഭവമാണ്
ഡോ.പി രാജേന്ദ്രന്‍ ചെയര്‍മാനായ ബോര്‍ഡില്‍ 14 ഡയരക്ടര്‍മാരാണുള്ളത്. കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍, കൃഷി വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, വിഎഫ്പിസികെ സിഇഒ, ധനവകുപ്പ് ജോയിന്റ് സെക്രട്ടറി, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. ലക്ഷകണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതിയാണിത് .പൊതുരംഗത്ത് പലറ്റിതെളിഞ്ഞ രണ്ട് പ്രമുഖ നേതാക്കളാണ് കാസര്‍കോട് നിന്നുള്ള ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നത് കൊണ്ടുതന്നെ ജില്ലയിലെ കര്‍ഷകര്‍ ഈ സംരഭം ഏറെ പ്രതീക്ഷ നല്‍കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad