Type Here to Get Search Results !

Bottom Ad

കേരളത്തില്‍ കോവിഡ് വ്യാപനം ഇനിയും ഉയരും; ഓണത്തിരക്കും സമരങ്ങളും വ്യാപനത്തിന് കാരണമായി


ദേശീയം (www.evisionnews.co): രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കേരളം ഒന്നാമതെത്തിയതിന് പിന്നാലെ രോഗവ്യാപനം ഇനിയും ഉയരുമെന്ന മുന്നറിയിപ്പുമായി മുന്‍ ആരോഗ്യ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ രാജീവ് സദാനന്ദന്‍. ഓണത്തിരക്കും സമരങ്ങളും രോഗികളുടെ എണ്ണം കൂടാന്‍ കാരണമായെന്നും കോവിഡ് വൈറസ് രോഗവ്യാപനം കുറയ്ക്കാന്‍ ഏക മാര്‍ഗം അകലം പാലിക്കല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഓണാഘോഷത്തിന് ശേഷമുള്ള തോതിലായിരുന്നു ഇപ്പോള്‍ രോഗികളുടെ എണ്ണമെങ്കില്‍ പ്രതിദിനം ഇത് 17,000 കടക്കുമായിരുന്നെന്നും സര്‍ക്കാറിന്റെ നിയന്ത്രണങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ സമരങ്ങള്‍ അവസാനിപ്പിച്ചതും വ്യാപനം കുറയ്ക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ആളുകളില്‍ നിന്ന് ആളുകലേക്ക് മാത്രമേ രോഗം വരാന്‍ സാധ്യതയുള്ളൂ. ആളുകള്‍ ഒരുമിച്ച് കൂടുന്ന സമയത്താണ് വൈറസ് വ്യാപനമുണ്ടാവുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad