കേരളം (www.evisionnews.co): ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ കാറിന് പിന്നില്‍ ലോറി വന്നിടിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കാടാമ്പുഴ പോലീസ് കേസെടുത്തു. മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരെയാണ് കേസ്. ലോറി രണ്ട് തവണ വന്നിടിച്ചെന്നും അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്നുമുള്ള അബ്ദുള്ളക്കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
അപകടത്തിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊതുമരാമത്ത് ജോലികള്‍ക്കായി സാധനങ്ങള്‍ കൊണ്ടു പോകുന്ന കരാര്‍ ലോറിയാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തെ ഇടിച്ചത്. മലപ്പുറം സ്വദേശി ശബാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി.
Post a Comment
0 Comments