മഞ്ഞംപൊതിക്കുന്ന്: കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം കേന്ദ്രം കാസര്‍കോട്ട്
13:16:00
0
കാഞ്ഞങ്ങാട് (www.evisionnews.co): മഞ്ഞംപൊതിക്കുന്ന് ഇനി കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം കേന്ദ്രം. മാവുങ്കാല്‍ മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതിക്കായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതിക്ക് അംഗീകാരം നല്‍കി.
പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് നടപ്പാക്കുന്ന വിനോദ സഞ്ചാര പദ്ധതിയുടെ പ്രവര്‍ത്തി നവംബര്‍ മാസത്തോടെ ആരംഭിക്കും. കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം പ്രൊജക്ടാണ് മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാവുക. മലമുകളില്‍ ആധുനിക ടെലിസ്‌കോപ്പ് സ്ഥാപിച്ച് രാത്രികാലങ്ങളില്‍ ആകാശകാഴ്ചകള്‍ ആസ്വദിക്കാനും നിരീക്ഷണത്തിനുമുള്ള അവസരമൊരുക്കുമെന്ന്് ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍ പറഞ്ഞു.
രണ്ട് വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതിക്കുന്ന് അജാനൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട സ്ഥലമാണ്. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശാനുസരണം ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ജില്ലാ കലക്ടര്‍ ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കിയത്. പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ബെല്ല വില്ലേജില്‍ പെടുന്ന സ്ഥലത്തിനു കൂടി റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കും.
മഞ്ഞംപതിക്കുന്നില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി സംഗീതത്തിന്റെ പാശ്ചാത്തലത്തില്‍ വര്‍ണാഭമായ ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂരക്കാഴ്ച കുന്നിന്‍മുകളില്‍ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും.
ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിംഗ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും. റിസപ്ക്ഷന്‍ സോണ്‍, ഫല്‍ര്‍ സോണ്‍, പാര്‍ക്കിംഗ് സോണ്‍, ഫെസിലിലിറ്റി സോണ്‍, ഫൗണ്ടെയ്ന്‍ ആന്റ് ആസ്ട്രോ സേണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
ആദ്യഘട്ടത്തില്‍ റിസപ്ക്ഷന്‍ ടൂറിസം വകുപ്പ് നല്‍കുന്ന ഫണ്ടില്‍ ബ്ലോക്കും ജലധാരയും പാര്‍ക്കിംഗ് ഏരിയയും പുല്ല് നിറഞ്ഞ കുത്തനെയുള്ള ചെരിവുകളും ടെലസ്‌കോപ്പും ബൈനോക്കുലറും മരത്തോപ്പുകളും ഫൗണ്ടെയ്ന്‍ പ്ലാസയും പദ്ധതിയുടെ ഭാഗമാകും. രണ്ടാംഘട്ടത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും. 150 കാറുകള്‍ക്കും 20 ബസുകള്‍ക്കും 500 ടു വീലറുകള്‍ക്കും ഒരേ സമയം പാര്‍ക്കെ് ചെയ്യാവുന്ന പാര്‍ക്കിങ് സോണാണ് മഞ്ഞം പൊതുക്കുന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Post a Comment
0 Comments