ഉപ്പള: (www.evisionnews.co) ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം വിട്ട് നല്‍കിയവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക വിതരണം വൈകുന്നതില്‍ മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ച പതിറ്റാണ്ടുകള്‍ ആയിട്ടും നഷ്ടപരിഹാരത്തുക വിതരണം പൂര്‍ത്തീകരിക്കാത്തത് അധികൃതരുടെ അലംഭാവം മൂലമാണെന്ന് മണ്ഡലം ലീഗ് കമ്മിറ്റി ആരോപിച്ചു,പദ്ധതി നിര്‍വ്വഹണ ചുമതലയില്‍
കൂടുതലും റിട്ടേഡ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരുടെ കെടുകാര്യസ്ഥത മൂലമാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത് എന്ന ആക്ഷേപവും നിലവിലുണ്ട്. ഇത്തരം പരാതികള്‍ പരിഹരിച്ചു ദേശീയപാത വികസനത്തിനായി ഭൂമിയും കെട്ടിടങ്ങളും വിട്ടു നല്‍കിയവര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക എത്രയും പെട്ടെന്ന് വിതരണം ചെയ്തു ഭൂവുടമകളുടെ ആശങ്ക പരിഹരിക്കണമെന്ന് മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
ടിഎ മൂസ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം അബ്ബാസ് സ്വാഗതം പറഞ്ഞു. എംസി കമറുദ്ധീന്‍ എംല്‍എ ഉദ്ഘാടനം ചെയ്തു. അസീസ് മരിക്കെ, അഷ്റഫ് കര്‍ലേ, എ.കെ ആരിഫ്, ഹമീദ് മച്ചമ്പാടി, എംഎസ്എ സത്താര്‍ പ്രസംഗിച്ചു.
Post a Comment
0 Comments