കേരളം (www.evisionnews.co): കാപ്പ ചുമത്താനുള്ള അധികാരം പോലീസിന് നല്‍കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശ. സംസ്ഥാനത്തെ അഴിമതിക്കാരും കഴിവില്ലാത്തവരുമായ പൊലീസുകാരെ പിരിച്ചുവിടണം, പോലീസ് ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കി.
ജയില്‍ പോലീസ് വകുപ്പുകളുടെ സമഗ്രമായ പരിഷ്‌കരണം ലക്ഷ്യമിട്ടായിരുന്നു നേരത്തെ സര്‍ക്കാര്‍ ഈ കമ്മീഷന് രൂപം നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിലെ പ്രധാന ശിപാര്‍ശയാണ് കാപ്പ ചുമത്താനുള്ള അധികാരം പൊലീസിന് നല്‍കണം എന്നത്.
നിലവില്‍ ജില്ലാഭരണകൂടത്തിനാണ് കാപ്പ ചുമത്താനുള്ള അധികാരം.
കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി ചുമതലകളുള്ളതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാവുന്നില്ലെന്നും അതിനാല്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഇതു സംബന്ധിച്ച അധികാരം നല്‍കണമെന്നുമാണ് ശിപാര്‍ശ. അതോടൊപ്പം കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അഴിമതിക്കാരും കഴിവില്ലാത്തവരുമായ പൊലീസുകാരെ പിരിച്ചുവിടണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു.
Post a Comment
0 Comments