Type Here to Get Search Results !

Bottom Ad

പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ചു: മുഖ്യമന്ത്രി ജീവന്‍ വെച്ച് കളിക്കുന്നു: മുല്ലപ്പള്ളി


കേരളം (www.evisionnews.co): കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ച് രോഗികളുടെ എണ്ണത്തില്‍ കേരളം പിന്നിലെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണ്. പ്രതിദിനം 150 ടെസ്റ്റുകള്‍ വരെ നടത്തിയിരുന്ന സര്‍ക്കാര്‍ ലാബുകളില്‍ പരിശോധന പകുതിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഒരു ദിവസം 70000 പരിശോധന നടന്നിരുന്നത് ഇപ്പോള്‍ 50000മായി. കോവിഡ് ആന്റിജന്‍ പരിശോധനകളുടെ എണ്ണം കുറയ്ക്കാന്‍ അനൗദ്യോഗിക നീക്കം നടക്കുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് കഴിഞ്ഞ നാലു ദിവസങ്ങളില്‍ പതിനായിരം മുതല്‍ 15000 വരെ ആന്റിജന്‍ ടെസ്റ്റ് കുറച്ചു. ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ എണ്ണത്തിലും കുറവു വരുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി രോഗികളുടെ എണ്ണം കുറയും.ഇത് സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ്. രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.



Post a Comment

0 Comments

Top Post Ad

Below Post Ad