കേരളം (www.evisionnews.co): സ്വര്‍ണക്കടത്തില്‍ ഒരു എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട്. മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ 'കോഫെപോസ' (കള്ളക്കടത്തു തടയല്‍ നിയമം) ചുമത്താനുള്ള അപേക്ഷയ്‌ക്കൊപ്പം കേന്ദ്ര ധനമന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പേരു പരാമര്‍ശിക്കുന്നത്. നിലവില്‍ കേസിലെ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല.
കോഴിക്കോട് സ്വദേശിയായ എം.എല്‍.എയ്ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന രഹസ്യ റിപ്പോര്‍ട്ടിലുള്ള വിവരം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രതികളുടെ മേല്‍ കോഫപോസ ചുമത്തിക്കൊണ്ട് കസ്റ്റംസ് ഒരു റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് കേസില്‍ എംഎല്‍എയുടെ സാന്നി?ദ്ധ്യമുള്ളതായി പറയുന്നത്. കേസിലെ പ്രധാന പ്രതിയായ കെ ടി റമീസിന്റെ മൊഴിയില്‍ നിന്നുമാണ് എം.എല്‍.എയ്ക്ക് കേസിലുള്ള ബന്ധം വ്യക്തമായിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കെ. ടി റമീസിനും എം.എല്‍.എക്കും അടുത്തബന്ധമുണ്ടെന്ന് സന്ദീപിന്റെ ഭാര്യയും മൊഴി നല്‍കിയിരുന്നു.
Post a Comment
0 Comments