Type Here to Get Search Results !

Bottom Ad

ഹത്രാസ് പെൺകുട്ടിയുടെ നീതിക്ക് വേണ്ടി മുസ്ലിം ലീഗ് പ്രതിഷേധം


കാസർകോട് (www.evisionnews.co):ഉത്തർ പ്രദേശിലെ ഹത്രാസിൽ ദലിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്ലിംലീഗ് രാജ്യവ്യാപകമായി നടത്തുന്നപ്രക്ഷോഭത്തിന്റെ ഭാഗമായി കാസർകോട് മുനിസിപ്പൽ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ഉൽഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡണ്ട് അഡ്വ. വി.എം. മുനീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖാലിദ്‌ പച്ചക്കാട് സ്വാഗതം പറഞ്ഞു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ബഷീർ തൊട്ടാൻ സംബന്ധിച്ചു.
 

ബോവിക്കാനം: മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബോവിക്കാനം ടൗണിൽ  പ്രതിഷേധം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ട്രഷറർ എം.കെ. അബ്ദുൽ റഹിമാൻ ഹാജി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉൽഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.എസ്. ഷുക്കൂർ, എസ്.ടി.യു. ജില്ലാ
ജനറൽ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad