Type Here to Get Search Results !

Bottom Ad

ആറുവരിപ്പാത: കറന്തക്കാട് മുതല്‍ പുതിയ ബസ്റ്റാന്റ് വരെ 1.2കിമി ഫ്‌ളൈ ഓവര്‍: കാസര്‍കോട് നഗരത്തിന്റെ മുഖം മറക്കും


കാസര്‍കോട് (www.evisionnews.co): ദേശീയ പാത ആറുവരിപ്പാതയുടെ നിര്‍മാണ നടപടികളിലേക്ക് കടക്കുന്നതോടെ പുതിയ അലൈമെന്റുകളുകളോടെ ആദ്യ റിച്ച് പ്രവൃത്തിയുടെ രൂപരേഖയായി. തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള ആദ്യ റിച്ചാണ് ആദ്യം പണി തുടങ്ങുക. 
 
സംസ്ഥാനത്ത് തന്നെ ദേശീയ പാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന ആദ്യ റീച്ച് പ്രവൃത്തിയാണിത്. ഒമ്പത് അണ്ടര്‍ പാസേജ്, ഒരു ഫ്‌ളൈ ഓവര്‍, നാല് വലിയ പാലം, നാല് ചെറിയ പാലം, ഒരു ട്രക്ക് ലേ ബൈ, മൂന്ന് നടപ്പാലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 30 കിലോ മീറ്ററിലധികം ദൈര്‍ഘ്യമുള്ള റോഡാണ് ആദ്യ റീച്ചില്‍ ആറുവരിയായി വികസിപ്പിക്കുക. അറുപതിലധികം ബസ് ഷെല്‍ട്ടറുകള്‍, നിരവധി കല്‍വെര്‍ട്ടുകള്‍ എന്നിവയും പുതിയ റീച്ചിലുണ്ട്. ഇതിന് പുറമെ നിലവിലുള്ള ദേശീയ പാത അലൈമെന്റില്‍ നിന്ന് മൂന്നിടത്ത് മാറ്റമുണ്ടാകും. 
 
ആദ്യ റീച്ചില്‍ മഞ്ചേശ്വരം കാരോടാണ് ആദ്യ അണ്ടര്‍ പാസേജ് വരുക. ആറുവരിപ്പാതയിലെ ആദ്യ ചെറിയ പാലവും ഇതിനടുത്താണ്. മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന് കഴിഞ്ഞ് നിലവിലെ അലൈമെന്റില്‍ നിന്ന് റോഡ് അല്‍പം കിഴക്കോട്ടേക്ക് മാറും. ബങ്കര മഞ്ചേശ്വരം പോസബെട്ടുവിലാണ് രണ്ടാമത്തെ ആറുവരി ചെറിയ പാലം. ഹൊസങ്കടിയിലിലും, ഉപ്പള റെയില്‍ വെ സ്റ്റേഷന് സമീപവും ബന്തിയോടും വിദ്യാനഗറിലും ആരിക്കാടിയിലും കുമ്പള ബദിയടുക്ക റോഡിലും അണ്ടര്‍ പാസേജ് നിര്‍മിക്കും. 

ആദ്യ വലിയപാലം ഉപ്പള പുഴയിലാണ്. ഉപ്പള ഗേറ്റിനടത്ത് ലോറികള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ട്രക്ക് ലേ ബൈ നിര്‍മിക്കും. ഉപ്പളയിലും മംഗല്‍പാടിയിലും നാലാംമൈയിലിലും കാല്‍നട യാത്രക്കാര്‍ക്കായി ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉണ്ടാകും. ഷിറിയയിലും കുമ്പളയിലും മൊഗ്രാല്‍ പുഴയിലും വലിയ പാലവും എരിയാലില്‍ ചെറിയ പാലവും നിര്‍മിക്കും. 


കാസര്‍കോട് കറന്തക്കാട് മുതല്‍ പുതിയ ബസ്റ്റാന്റ് റേഡിയോ ഇലക്ട്രോണിക്‌സ് വരെ ഫ്‌ളൈ ഓവര്‍ വരും. ആദ്യ റീച്ചിലെ ഏക ഫ്‌ളൈ ഓവറാണിത്. 1.2കിലോമീറ്ററില്‍ ഫ്‌ളൈഓവര്‍ വരുന്നതോടെ കാസര്‍കോട് നഗരത്തിന്റെ മുഖഛായമാറും. മുപ്പത് പിയറുകളുള്ള കൂറ്റാന്‍ ഫ്‌ളൈ ഓവാറാണ് നിലിവില്‍ പ്രോജക്ടിലുള്ളത്. ഗതാഗതക്കുരുക്കിന് ശമനമാകുമെങ്കിലും നഗരത്തിന്റെ മുഖഛായ മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.


Post a Comment

0 Comments

Top Post Ad

Below Post Ad