Type Here to Get Search Results !

Bottom Ad

കോവിഡിനു പിന്നാലെ മഹാരാഷ്ട്രയെ ഭീതിയിലാക്കി കോംഗോ പനി: ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം


മുംബൈ (www.evisionnews.co): കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി കോംഗോ പനി പടരുന്നു. പാല്‍ഘര്‍ ജില്ലയിലാണ് രോഗം പടരാന്‍ സാധ്യതയെന്ന് ജില്ലാ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചെള്ളുകളിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കോംഗോ പനി. കന്നുകാലികളിലും മറ്റും രോഗവാഹകരായ ചെള്ളുകള്‍ കാണപ്പെടുന്നുണ്ട്. 

അതിനാല്‍ ഇറച്ചി വില്‍പ്പനക്കാരും കന്നുകാലി വളര്‍ത്തുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ചെള്ളുകളിലൂടെ ഒരു മൃഗത്തില്‍ നിന്ന് മറ്റൊരു മൃഗത്തിലേക്ക് രോഗം പകരാം. അണുബാധയേറ്റ മൃഗങ്ങളുടെ ഇറച്ചിയിലൂടെ രോഗം മനുഷ്യരിലേക്ക് പകരാനും സാധ്യതയുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ 30 ശതമാനം രോഗികള്‍ക്ക് വരെ മരണം സംഭവിക്കാമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad