ദേശീയം (www.evisionnews.co): രണ്ടാഴ്ച മുമ്പ് നാല് പുരുഷന്മാരാല്‍ കൂട്ടബലാത്സംഗത്തിനും ക്രൂര പീഡനത്തിനും ഇരയായ ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ നിന്നുള്ള 20 കാരി ഇന്ന് രാവിലെ ഡല്‍ഹി ആശുപത്രിയില്‍ വെച്ച് മരിച്ചു. ശരീരത്തില്‍ ഒന്നിലധികം ഒടിവുകളോടെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഭീകരമായ ആക്രമണത്തില്‍ യുവതിയുടെ നാവ് അറ്റുപോയിരുന്നു.
ഇന്നലെ ഡല്‍ഹിയിലേക്ക് മാറ്റുന്നതുവരെ ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിയില്‍ ഐസിയുവിലായിരുന്നു. കുറ്റവാളികളായ നാലുപേരും ജയിലിലാണ്. ഇവര്‍ക്കെതിരെ ഇനി കൊലപാതകക്കുറ്റവും ചുമത്തും. യുവതി പട്ടികജാതി സമുദായത്തില്‍ പെട്ടവരാണ്. അക്രമികള്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടവരും. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉണ്ടായ വര്‍ദ്ധനയും മരിച്ച യുവതിയുടെ പരിക്കുകളുടെ വിശദാംശങ്ങളും രാജ്യവ്യാപകമായി ഞെട്ടലിനും കോപത്തിനും ഇടയാക്കിയിട്ടുണ്ട്.
നട്ടെല്ല് ഒടിഞ്ഞ യുവതിയുടെ ശരീരം തളര്‍ന്നിരുന്നു ശ്വസിക്കാന്‍ യുവതി പാടുപെടുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആക്രമണകാരികള്‍ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കവേ യുവതി നാവ് കടിച്ച് അറ്റുപോയതാണെന്ന് ഏരിയ ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്ഷര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
Post a Comment
0 Comments