കാസര്‍കോട് (www.evisionnews.co): സീതാംഗോളിയില്‍ 55കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കോടിമൂലയിലെ ശങ്കരാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴുമണിക്ക് കൂലി വേലക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. രാത്രിയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്്. മുഖത്തും കഴുത്തിലും അടിയേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ശങ്കറുമായി ചിലര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുമ്പള പോലീസിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷിക്കുന്നു.
സീതാംഗോളിയില്‍ 55കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍: ശരീരത്തില്‍ മുറിവേറ്റ പാടുകള്‍
14:40:00
0
കാസര്‍കോട് (www.evisionnews.co): സീതാംഗോളിയില്‍ 55കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കോടിമൂലയിലെ ശങ്കരാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴുമണിക്ക് കൂലി വേലക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. രാത്രിയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്്. മുഖത്തും കഴുത്തിലും അടിയേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ശങ്കറുമായി ചിലര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുമ്പള പോലീസിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷിക്കുന്നു.
Post a Comment
0 Comments