കാസര്‍കോട് (www.evisionnews.co): എടനീര്‍ മഠം മഠാതിപതി സ്വാമി കേശവാനന്ദ ഭാരതി സമാധിയായി. 79 വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ശ്വാസതടസംമൂലം ഏതാനുംദിവസമായി പ്രയാസത്തിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെ മഠത്തില്‍ത്തന്നെയായിരുന്നു അന്ത്യം.
1971ല്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് കേശവാനന്ദ ഭാരതിയാണ്. മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകനായ കേശവാനന്ദ പത്തൊന്‍പതാം വയസില്‍ 1960 നവംബര്‍ 14-ന് ആണ് എടനീര്‍ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം.
എടനീര്‍ മഠാധിപതി ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമികളുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എം.സി ഖമറുദ്ധീന്‍ എംഎല്‍എ, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എംഎസ് മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള അനുശോചനം രേഖപ്പെടുത്തി.
Post a Comment
0 Comments