Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 2540 പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട് 56 പേര്‍ക്ക് രോഗബാധ

(www.evisionnews.co) ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 52 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 135 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.


വീടുകളില്‍ 4052 പേരും സ്ഥാപനങ്ങളില്‍ 1236 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5288 പേരാണ്. പുതിയതായി 557 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 243 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 47 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 512 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 131 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 195 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

7250 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 621 പേര്‍ വിദേശത്ത് നിന്നെത്തിയവരും 461 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5322 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 56 ആയി. നിലവില്‍ 1872 പേരാണ് ചികിത്സയിലുള്ളത്

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

വലിയപറമ്പ- 1
ഈസ്റ്റ് എളേരി- 1
അജാനൂര്‍- 5
പള്ളിക്കര- 6
ഉദുമ- 1
ബേഡഡുക്ക- 1
മധൂര്‍- 6
കാഞ്ഞങ്ങാട്- 3
കാസര്‍കോട്- 6
പുല്ലൂര്‍പെരിയ- 4
കോടോംബേളൂര്‍- 1
മംഗല്‍പാടി- 9
ബദിയഡുക്ക- 2
മഞ്ചേശ്വരം- 2
പടന്ന-1
പൈവളിഗെ-1
ചെമ്മനാട്-1
മുളിയാര്‍-1
മൊഗ്രാല്‍പുത്തൂര്‍-1
വോര്‍ക്കാടി-1
പിലിക്കോട്-1
ചെങ്കള-1

Post a Comment

0 Comments

Top Post Ad

Below Post Ad