കാസര്‍കോട് (www.evisionnews.co): ചെര്‍ക്കളം അബ്ദുള്ളയുടെ നാമധേയത്തില്‍ അജ്വ ഫൗണ്ടേഷന്‍ ലോക്ക്ഡൗണ്‍ കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സല്യൂട്ട് അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശങ്കരനാരായണ പുണിഞ്ചിത്തായ പ്രഖ്യാപിച്ചു. ജില്ലയിലെ പഞ്ചായത്ത് തലത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഏരിയ കമ്മിറ്റി മുതല്‍ മണ്ഡലം, ജില്ല, ദേശീയ തലത്തിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അവാര്‍ഡ് നല്‍കുക.
വിദേശത്തെയ്യും ജില്ലയിലെയും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വെവ്വേറെ തരംതിരിച്ചാണ് അവാര്‍ഡ്. ഡോണ്‍ന്റ് വേസ്റ്റ് ഫുഡ്, സലാഹ് കോഴിക്കോട് ജില്ലാ കെഎംസിസി, ബദിയടുക്ക പഞ്ചായത്ത് ദുബൈ കെഎംസിസി, ഖത്തര്‍ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി, മസ്‌കറ്റ് കെഎംസിസി കാസര്‍കോട് മണ്ഡലം (കാസ്രോട്ടാര്‍ ഇന്‍ ഒമാന്‍), മസ്‌കറ്റ് കെഎംസിസി റുവി ഏരിയ കമ്മിറ്റി, എസ്‌കെഎസ്എസ്എഫ് വിഖായ, 289 റോവര്‍ ക്രൂ ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, സ്മാര്‍ട്ട് മെഡി കെയര്‍, യൂത്ത് ലീഗ്, ചെങ്കള ശാഖ, കുന്നില്‍ യങ് ചാലഞ്ചര്‍സ് ക്ലബ് എന്നീ സംഘടന- ക്ലബുകളും
ഷബീര്‍ കീഴൂര്‍, അനസുദ്ദീന്‍ കുട്യാടി, നൗഫല്‍ മല്ലത്ത്, അഷ്‌റഫ് എടനീര്‍, വിപി വിനോദിനി, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, മുനീര്‍ തമന്ന, ബികെ മുഹമ്മദ് ഷാ, അബൂബക്കര്‍ സിദ്ധീഖ്, മാഹിന്‍ കേളോട്ട്, ഹബീബ് ചെട്ടുംകുഴി, എബി കുട്ടിയാനം, ബി.എം.അബ്ദുല്‍ ഗഫൂര്‍ ബേവിഞ്ച, മാഹിന്‍ കുന്നില്‍ എന്നിവരുമാണ് അവാര്‍ഡിനര്‍ഹമായത്. വാര്‍ത്താസമ്മേളനത്തില്‍ അഹമ്മദ് കബീര്‍, ജൂറി അംഗങ്ങളായ വി വേണുഗോപാല്‍, ബി. അഷ്റഫ്, അബ്ദുല്‍ മുജീബ്, അഡ്വ. കെകെ മുഹമ്മദ് ഷാഫി, സിഎച്ച് നൗഷാദ് പങ്കെടുത്തു.
Post a Comment
0 Comments