Type Here to Get Search Results !

Bottom Ad

കോവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു; കര്‍ണാടക സ്വദേശിക്കായി തിരച്ചില്‍

വയനാട് (www.evisionnews.co): മാനന്തവാടി ദ്വാരകയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗി ചാടി രക്ഷപ്പെട്ടു. കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി സയ്യിദ് ഇര്‍ഷാദാണ് ചാടിപ്പോയത്. ഓഗസ്റ്റ് 27നാണ് ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇയാളെ കണ്ടെത്തുന്നതിനായി ആരോഗ്യപ്രവര്‍ത്തകരും പൊലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി.

ജില്ലയില്‍ ഇന്നലെ 25 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1496 ആയി. ഇതില്‍ 1271 പേര്‍ രോഗമുക്തരായി. 217 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad