മുളിയാര്‍ (www.evisionnews.co): ഒരുമയുടെ ഓണനാളില്‍ കരുണയുടെ കുടപിടിച്ച് ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റ്. ബോവിക്കാനം തെക്കെ പള്ള, തേജസ് റസിഡന്‍സ് കോളനി കളിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്കും ഭക്ഷ്യധാന്യ കിറ്റ്, ഓണപുടവ എന്നിവ വിതരണം ചെയ്താണ് ആഘോഷിച്ചത്.
പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.ബി കലാം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ എ.കെ. പ്രീതം സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകന്‍ അരവിന്ദാക്ഷന്‍ നമ്പ്യാര്‍, എന്‍.എസ്.എസ്, പി.എ.സി മെമ്പര്‍ മണികണ്ഠന്‍, ലാബ് അസിസ്റ്റന്റ് രാജേഷ്, വളണ്ടിയര്‍മാരായ വിമല്‍, അശ്വിന്‍ നമ്പ്യാര്‍, സുഫിയാന്‍ സംബന്ധിച്ചു.
Post a Comment
0 Comments