കാഞ്ഞങ്ങാട് കടലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
20:24:00
0
കാഞ്ഞങ്ങാട് (www.evisionnews.co): കടലില്‍ ഒഴുകി പോകുകയായിരുന്ന മൃതദേഹത്തെ ഫിഷറീസ് അധികൃതര്‍ കരയ്ക്കടുപ്പിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെ മരക്കാപ്പ് കടപ്പുറത്തിന് ഏഴ് കിലോ മീറ്റര്‍ പടിഞ്ഞാറ് കടലിലാണ് മൃതദേഹം ഒഴുകുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ പിവി സതീശന്റെ നിര്‍ദ്ദേശ പ്രകാരം ഫിഷറീസ് റസ്‌ക്യു ബോട്ടില്‍ നീലേശ്വരം അഴിത്തലയില്‍ നിന്നു കോസ്റ്റല്‍ എസ്‌ഐ മുകുന്ദന്‍, എസ്‌ഐ എം വിക്രമന്‍' എന്നിവരുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ ഒന്നരയോടെ മൃതദേഹം കണ്ടെത്തി. പരിശോധനയില്‍ മൃതദേഹം വാഴുന്നോറടിയിലെ കുഞ്ഞമ്പുവിന്റെതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് ഏകദേശം നാലുദിവസം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.
Post a Comment
0 Comments