റിയാദ്: ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസ് സൗദി അറേബ്യ നിര്‍ത്തി. ഇന്ത്യയില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സൗദി വ്യോമയാന അതോറിറ്റി വിമാനക്കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെയാണ് സര്‍വീസ് നിര്‍ത്തിവെച്ചത്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നിട്ടുണ്ട്. ഇന്നലെ 83,347 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗികമായി സ്ഥിരീകരിച്ച കൊവിഡ് മരണങ്ങള്‍ 90,000 കടന്നു. 1085 മരണം കൂടി സ്ഥിരീകരിച്ചതോടെ 90020 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 56,46,010 പേര്‍ക്കാണ് ഇത് വരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 45,87,613 പേര്‍ ഇത് വരെ രോഗമുക്തി നേടി. 89746 പേര്‍ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു.
Post a Comment
0 Comments