തൃക്കരിപ്പൂര്‍ (www.evisionnews.co): ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 396 -ാം റാങ്ക് നേടി ജില്ലയുടെ അഭിമാനമായ ബങ്കളം സ്വദേശി സി. ഷഹീനെ തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. വീട്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സഈദ് എം വലിയപറമ്പ ജനറല്‍ സെക്രട്ടറി ടിഎസ് നജീബ് ട്രഷറര്‍ എസ്‌സി ഷബീര്‍ സെക്രട്ടറി ശരീഫ് മാടാപ്പുറം നീലേശ്വരം മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസല്‍ ടി കോട്ടപ്പുറം സംബന്ധിച്ചു.
മുന്‍ ആര്‍മി ഉദ്യോഗസ്ഥനും കലക്ടറേറ്റ് ജീവനക്കാരനുമായ ഖാദര്‍ സമീറ ദമ്പതിമാരുടെ മകനാണ് ഷഹീന്‍. സഹോദരി ഷഹാന തിരുവനന്തപുരം എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂള്‍ തലത്തിലും കോളജ് തലത്തിലും കഴിവ് തെളിയിച്ച വ്യക്തി കൂടിയായ ഷഹീന്‍ കോഴിക്കോട് എന്‍ഐടിയില്‍ നിന്നും ബിടെക് പഠനത്തിന് ശേഷം സിവില്‍ സര്‍വീസിലേക്ക് ചുവടുവെക്കുകയായിരുന്നു. ആദ്യശ്രമം കൈവിട്ടെങ്കിലും തന്റെ 25-ാം വയസില്‍ ജില്ലക്കാകെ അഭിമാനമായി ഷഹീന്‍ സിവില്‍ സര്‍വീസ് നേടി.
Post a Comment
0 Comments