ഉപ്പള (www.evisionnews.co): ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിനായി മഞ്ചേശ്വരം മണ്ഡലത്തിലെ 149 കേന്ദ്രങ്ങളില്‍ ടെലിവിഷനും ഡിടിഎച്ച് കണക്ഷനും അനുവദിച്ചതായി എംസി ഖമറുദ്ദീന്‍ എംഎല്‍എ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുക്കാന്‍ ജില്ലാ കലക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് എംഎല്‍എ യോഗം വിളിച്ചു ചേര്‍ക്കുകയും മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലെ ഓരോ പൊതുകേന്ദ്രങ്ങളില്‍ ടിവിയും ആറു മാസത്തെ ഡിടിഎച്ച് സംവിധാനവും സ്ഥാപിക്കുന്നതിന് തുകയും എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിക്കുകയും ചെയ്തിരുന്നു. അങ്കണവാടികടക്കം 149 കേന്ദ്രങ്ങളിലേക്കാണ് ടിവി അനുവദിച്ചത്. എന്നാല്‍ ബന്ധപ്പെട്ട വകുപ്പ്തലത്തിലെ സാങ്കേതിക തടസങ്ങള്‍ കാരണം കഴിഞ്ഞ ദിവസമാണ് 149 ടെലിവിഷന്‍ മണ്ഡലത്തിലേക്കെത്തിയത്.
മഞ്ചേശ്വരം പഞ്ചായത്തില്‍ കുച്ചിക്കാട്, തുമിനാട്, ഐഗ്ലോടി, കുഞ്ചത്തൂര്‍ പദവ്,ഗേറുക്കട്ടെ, ഉദ്യാവര്‍ തൊട്ടാ, മച്ചംപാടി, ഗുത്തു, സത്യടുക്ക, പാപ്പില, കനില, ശാന്തിനഗര്‍, വാമഞ്ചൂര്‍ കജെ, ബങ്കര മഞ്ചേശ്വരം ശിശുപ്രിയ, ഗുഡ്ഡക്കേരി, കടപ്പുറം അംഗന്‍വാടി, കീര്‍തേശ്വര, ഗേറ്റ്, ജുമാ മസ്ജിദ്, ഭഗവതി എന്നീ അങ്കണവാടികള്‍ ഗെറുക്കട്ടെ കുടുംബശ്രീ ഹാള്‍.
വോര്‍ക്കാടി പഞ്ചായത്തില്‍ പാവൂര്‍, കെദുമ്പാടി, കള്‍മിഞ്ച, പാവള, പൊയ്യത്തുബയല്‍, സുള്ള്യാമെ, കാജപദവ്, തലക്കി, കല്ലാര്‍കാട്ടെ, ബോര്‍ക്കള, ഗുവേദപ്പടപ്പ്, തിമ്മങ്കൂര്‍, വോര്‍ക്കാടി, നെയ്യമൊഗറു, സൂപ്പിഗുരി എന്നീ അങ്കണവാടികള്‍ കൊടലമുഗര്‍ മിത്രവൃന്ദ ലൈബ്രറി.
മീഞ്ച പഞ്ചായത്തില്‍ ധര്‍മ്മനഗര്‍, ദൈഗോളി, മാടംകല്ല്, ബനബെട്ടു, മിയ്യപ്പദവ്, ബേരിക്ക, ചിഗൃപ്പദെ,കുളൂര്‍, മൂടംബയല്‍, കോഡെ,ദുര്‍ഗ്ഗിപ്പള്ള, ബെജ്ജ, കടമ്പാര്‍, ഗാന്ധി നഗര്‍ എന്നീ അംഗന്‍വാടികള്‍, മീഞ്ച ഗ്രീന്‍ സ്റ്റാര്‍ ക്ലബ്.
മംഗല്‍പാടി പഞ്ചായത്തില്‍ മൂസോടി അദീക്ക, ഭഗവതി,പത്വാടി, മണ്ണംകുഴി, നേവി റോഡ് സോങ്കാല്‍, ടിംബര, സുഭാഷ് നഗര്‍, ബേക്കൂര്‍, ദേര്‍ജാള്‍, പാറ, അടുക്ക, മുട്ടം കുന്നില്‍, അടുക്ക ഗുഡ്ഡെ, ഷിറിയ ചുക്കിരിയഡുക്ക, കുബണൂര്‍ ക്ലബ്ബ് അംഗന്‍വാടി, ചെറുഗോളി, കുക്കാര്‍, അമ്പാര്‍, ബാപ്പായിത്തൊട്ടി, മണിമുണ്ട എന്നീ അങ്കണവാടികള്‍, ഷിറിയ എഫ്ഡബ്ല്യൂസി, ഹിദായത്ത് നഗര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്.
പൈവളികെ പഞ്ചായത്തില്‍ കുരുടപ്പദവ്, ഗോളിക്കട്ടെ, ലാല്‍ബാഗ്, ഗാളിയടുക്ക, മുളിഗദ്ദെ, പെറോഡി, കൊജപ്പെ, കട്ടത്തരു, കനിയാല, സജങ്കില, മാനിപ്പാടി, പെര്‍മൂദെ, സുബ്ബയ്കട്ടെ, ചേവാര്‍, പറമ്പള, കയ്യാര്‍, ബായിക്കട്ടെ, അട്ടഗോളി, ചിപ്പാര്‍ എന്നീ അംഗന്‍വാടികള്‍.
കുമ്പള പഞ്ചായത്തില്‍ ആരിക്കാടി കടവത്ത്, ബാന്നംകുളം, ആരിക്കാടി, കക്കളം, അണ്ടിത്തടുക്ക, ബായിക്കട്ടെ, പി.കെ നഗര്‍, ഇച്ചിലംപാടി, കുണ്ടങ്കരടുക്ക, ചെങ്കിനടുക്ക, കൊടിയമ്മ, കട്ടെക്കാര്‍, നാരായണമംഗല, ശേഠിക്കാന, ശാന്തിപ്പള്ള, പെര്‍വാഡ് കോട്ട, പേരാല്‍ ശാന്തിക്കുന്ന്, നടുപ്പള്ളം, മൊഗ്രാല്‍ കടവത്ത്, നാങ്കി, കോയിപ്പാടി, കുമ്പള, സുനാമി കോളനി, അങ്കണവാടികള്‍ കുണ്ടംഗരടുക്ക വെല്‍ഫെയര്‍ സ്‌കൂള്‍.
പുത്തിഗെ പഞ്ചായത്തില്‍ ചെന്നിക്കൊടി ബൊട്ട, ധര്‍മത്തടുക്ക, ദേരടുക്ക, ബാഡൂര്‍, മുണ്ടിത്തടുക്ക, പാടലടുക്ക, ഊജംപദവ്, സീതാംഗോളി രാജീവ് കോളനി, പേരാല്‍ കണ്ണൂര്‍, സൂരംബയല്‍, കട്ടത്തടുക്ക, പുത്തിഗെ പള്ള, പെരുന്നാപറമ്പ്, അംഗഡിമുഗര്‍ ദേലമ്പാടി എന്നീ അങ്കണവാടികള്‍.
ഏന്മകജെ പഞ്ചായത്തില്‍ സായ, അടുക്കളസ്ഥല, ബാലമൂല, കെങ്കണാജെ, ശിവഗിരി,സ്വര്‍ഗ്ഗ, ഇലന്‍തോടി, സര്‍പ്പമല, കന്നട്ടിക്കാന, പെര്‍ള, ബെദ്രംപള്ള, ര്‍പ്പങ്കള, പള്ളം, ബോല്‍ക്കിനടുക്ക, സ്വറാജെ, ബേങ്കപ്പദവ്, നല്‍ക്ക എന്നീ അങ്കണവാടികള്‍ക്കുമാണ് ടെലിവിഷന്‍ അനുവദിച്ചത്.
Post a Comment
0 Comments