ന്യൂഡല്‍ഹി (www.evisionnews.co): ഇന്ത്യയില്‍ തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യ നിരക്ക് കൂടുന്നുവെന്ന റിപ്പോര്‍ട്ടുമായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുപ്രകാരം 2019 ലെ കണക്കുകളനുസരിച്ച് 2851 പേരാണ് തൊഴിലില്ലാത്തതിന്റെ പേരില്‍ സ്വയം ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2019ല്‍ ആകെ 1,39123 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 നെ അപേക്ഷിച്ച് ആത്മഹത്യനിരക്കിലെ വര്‍ധന 3.4 ശതമാനമാണ്. 2018 ല്‍ 2,741 പേരാണ് തൊഴിലില്ലായ്മ മൂലം ആത്മഹത്യ ചെയ്തത്. ഇത് മൊത്തം ആത്മഹത്യകളുടെ 2 ശതമാനമായിരുന്നു.
ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആത്മഹത്യ ചെയ്ത 2,851 പേരില്‍ 62 പേര് 18 വയസ്സിന് താഴെയുള്ളവരും 1,366 പേര് 18 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇതില്‍ 1,055 പേര് 30 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്, 313 പേര് 45 നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്, 55 പേര് 60 വയസ്സിനു മുകളിലുള്ളവരാണ്.
Post a Comment
0 Comments