കൊച്ചി (www.evisionnews.co): കേരളത്തില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പരിശോധന വെട്ടിക്കുറച്ച നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നു. സെപ്തംബര്‍ ആറിന് സംസ്ഥാനത്ത് 41,392 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 3082 പേര്‍ക്കായിരുന്നു കോവിഡ് പോസിറ്റീവായത്. ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടന്നതും അന്നായിരുന്നു.
എന്നാല്‍ ഇന്നലെ 1648 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 20215 സാമ്പിളുകള്‍ മാത്രമായിരുന്നു ഈദിവസം പരിശോധിച്ചത്. തൊട്ടുമുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് നേര്‍പകുതി സാമ്പിളുകള്‍ മാത്രമായിരുന്നു ഇന്നലെ പരിശോധിച്ചത്. പരിശോധന നേര്‍പകുതിയാക്കിയതാണ് രോഗികളുടെ എണ്ണത്തിലുണ്ടായ ഈ കുറവിന് കാരണമായത്.
സെപ്തംബര്‍ അഞ്ചിന് 40,162 സാമ്പികളുകളാണ് പരിശോധിച്ചത്. 2655 പേര്‍ക്കായിരുന്നു അന്ന് കോവിഡ് സ്ഥിരീകരിച്ചത്. നാലിന് 36,310 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 2479 പേര്‍ക്ക് പോസിറ്റീവായി. മൂന്നിന് 30,342 സാമ്പിളുകളുമാണ് പരിശോധിച്ചത്.
Post a Comment
0 Comments