കാസര്‍കോട് (www.evisionnews.co): ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവിനെ അജ്മാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് നീലേശ്വരത്ത് താമസിക്കുന്ന സലീംകുമാറിന്റെ മകന്‍ ശ്രീലാലി(26)നെയാണ് കഴിഞ്ഞ ദിവസം രാത്രി താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മികച്ച ക്രിക്കറ്റ് കളിക്കാരനായ ശ്രീലാല്‍ കാസര്‍കോട് ജില്ലാ അണ്ടര്‍ 14,16,19 ടീമുകളില്‍ അംഗമായിരുന്നു.
യു.എ.ഇ യിലും ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. 2017 ല്‍ സന്ദര്‍ശക വീസയില്‍ അജ്മാനിലെത്തിയിരുന്നു. ജോലി അന്വേഷിച്ച ശേഷം തിരിച്ചുപോയ ശ്രീലാല്‍ ഇക്കഴിഞ്ഞ സപ്തംബറിലാണ് വീണ്ടും അജ്മാനിലെത്തിയത്. യു.എ.ഇയിലെ ക്രിക്കറ്റ് കളിക്കാരായ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഷാര്‍ജയിലെ സ്വകാര്യ ക്രിക്കറ്റ് അക്കാദമിയില്‍ സഹപരിശീലകനായി ജോലി തരപ്പെടുത്തി നല്‍കിയിരുന്നു. അതിനിടേ മൂന്ന് ദിവസം മുന്‍പ് അജ്മാനില്‍ മറ്റൊരു ജോലിയും ലഭിച്ചിരുന്നു. ശ്രീലാലിന്റെ മാതാവ് രണ്ടു വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. മൃതദേഹം അജ്മാനില്‍ തന്നെ സംസ്‌കരിക്കേണ്ട ഒരുക്കത്തിലാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍: ശ്യാം ലാല്‍, ജിത്തു ലാല്‍.
Post a Comment
0 Comments