കാസര്‍കോട് (www.evisionnews.co): മുന്‍ മുഖ്യമന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയ കാലത്തിന്റെ പാഠപുസ്തകമാണെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റഹ് മാന്‍ തായലങ്ങാടി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിലും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും വിദ്യാഭ്യാസ, സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിരവധി കാര്യങ്ങള്‍ സിഎച്ച് ചെയ്തു തീര്‍ത്തു. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും അദ്ദേഹം അനുഭവിച്ച ത്യാഗങ്ങള്‍ വളരെ വലുതാണ്. ഉപജാപ സംഘങ്ങള്‍ അദ്ദേഹത്തിനു ചുറ്റും ഉണ്ടായിട്ടില്ല. അഴിമതിക്ക് കൂട്ടുനിന്നില്ല. നര്‍മ്മ മധുരമായി സംസാരിച്ച സിഎച്ചിനെ രാഷ്ട്രീയ എതിരാളികള്‍ പോലും ഇഷ്ടപ്പെട്ടുവെന്നും റഹ് മാന്‍ തായലങ്ങാടി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെ ചരമ വാര്‍ഷികത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു.
പ്രസിഡന്റ് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു
എം.സി ഖമറുദ്ധീന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ അസീസ് മരിക്കെ,കെ. മുഹമ്മദ് കുഞ്ഞി വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി ,മൂസ ബി ചെര്‍ക്കള ,ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ഇ.എ ബക്കര്‍,കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്എം.പിജാഫര്‍ ,കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി,ചെര്‍ക്കള ,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ,ജനറല്‍ സെക്രട്ടറിടി.ഡികബീര്‍ ,എം.അബ്ദുല്ല മുഗു, കാപ്പില്‍ മുഹമ്മദ് പാഷ, എ.പി ഉമ്മര്‍,സി.എ അബ്ദുല്ലക്കുഞ്ഞി, അഡ്വ.ഫൈസല്‍ , ഹസ്സന്‍ നെക്കര ,ബഷീര്‍ വെള്ളിക്കോത്ത്, ലത്തീഫ് നീലഗിരി, സി.ബിഅബ്ദുല്ല ഹാജി, അബ്ബാസ് ഓണന്ത ,അബ്ബാസ് ബീഗം പ്രസംഗിച്ചു.
Post a Comment
0 Comments