Type Here to Get Search Results !

Bottom Ad

ആരോഗ്യ വകുപ്പിലെ ഒഴിവുകള്‍ നികത്താത്തത് കാസര്‍കോട് ജില്ലയോടുള്ള കടുത്ത അവഗണന: മുസ്്‌ലിം ലീഗ്


കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപന കാലത്ത് പോലും ജില്ലയിലെ ആരോഗ്യ വകുപ്പിലെ തസ്തികകള്‍ നികത്താന്‍ കഴിയാത്തതും ഗവ. മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാത്തതും മതിയായ ചികിത്സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതും കാസര്‍കോടിനോടുള്ള സര്‍ക്കാറിന്റെ കടുത്ത അവഗണനയാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം കുറ്റപ്പെടുത്തി. കോവിഡ് 19 സ്ഥിരീകരിച്ചവരെ പാര്‍പ്പിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിലവാരമില്ലാത്ത ഭക്ഷണങ്ങളാണ് വിതരണം ചെയ്യുന്നത്. 

ഇത് രോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്നില്ല. വിതരണം ചെയ്യുന്ന ഭക്ഷണം പരിശോധിക്കാന്‍ പോലും സെന്ററുകളില്‍ ആളില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നു. സെന്ററുകളില്‍ പ്രവേശിക്കപ്പെടുന്നവര്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നടപ്പിലാക്കി ആയിരകണക്കിന് രോഗികള്‍ക്ക് ആശ്വാസമായി മാറിയ കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. സിടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എംസി ഖമറുദ്ധീന്‍ എംഎല്‍എ, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ വികെപി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, വികെ ബാവ, പിഎം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എജിസി ബഷീര്‍, ടിഎ മൂസ, എഎം കടവത്ത്, കെഇഎ ബക്കര്‍, എംപി. ജാഫര്‍, എം. അബ്ബാസ്, കെ. അബ്ദുല്ലക്കുഞ്ഞി, 
എബി ശാഫി, അഡ്വ. എംടിപി. കരീം, സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, സി. മുഹമ്മദ് കുഞ്ഞി, ഹനീഫ ഹാജി പൈവളികെ, യുഎച്ച് അബ്ദുല്‍ റഹ്്മാന്‍, എംബി യൂസുഫ്, സയ്യിദ് ഹാദി തങ്ങള്‍, യൂസുഫ് ഹേരൂര്‍, മാഹിന്‍ കേളോട്ട്, ഹാരിസ് ചൂരി, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടിപി കുഞ്ഞബ്ദുല്ല ഹാജി, എം. യൂസുഫ് ഹാജി, റഫീഖ് കോട്ടപ്പുറം, പൊറായിക്ക് മുഹമ്മദ്, എസി അത്താഉള്ള മാസ്റ്റര്‍, കാപ്പില്‍ മുഹമ്മദ് പാഷ, എം. അബ്ദുല്ല മുഗു, അബ്ബാസ് ഓണന്ത, എകെഎം അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, കെപി മുഹമ്മദ് അഷ്‌റഫ്, എ. അഹമ്മദ് ഹാജി, ഖാദര്‍ ചെങ്കള, അബ്ദുല്ല ആറങ്ങാടി, ലുക്ക്മാന്‍ തളങ്കര, അസീസ് പെര്‍മുദെ, സാദിഖ് പാക്യാര, സിബി. കരീം, ഹനീഫ് ടി.ആര്‍, ഷരീഫ് തോട്ടം കളനാട്, അനസ് എതിര്‍ത്തോട്, എപി. ഉമ്മര്‍, സി.എ. അബ്ദുല്ലക്കുഞ്ഞി, അഡ്വ: ഫൈസല്‍, ആയിഷത്ത് താഹിറ, പിപി നസീമ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad