തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് ഒക്ടോബറില്‍ കൊവിഡ് കേസുകള്‍ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പോസിറ്റീവ് കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്. ഓണാവധിയായതിനാല്‍ ടെസ്റ്റിന്റെ എണ്ണം കുറഞ്ഞതിനാല്‍ കേസുകളുടെ എണ്ണവും കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലായിരിക്കുന്നു. ഈ നിരക്ക് 5ന് താഴെ നിര്‍ത്തണം. എന്നാല്‍ രണ്ട് ദിവസമായി 8ന് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് ചെയ്തവയില്‍ പകുതിയിലധികം കേസുകളും കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ രേഖപ്പെടുത്തിയവയാണ്. ഇതുപ്രകാരം ഒക്ടോബര്‍ അവസാനവാരത്തോടെ കേസുകള്‍ വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ മാസം പ്രതീക്ഷിച്ച രീതിയില്‍ വര്‍ധനവുണ്ടായിട്ടില്ല. നമ്മുടെ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതും ജനം ജാഗ്രത പുലര്‍ത്തിയതും കേസുകള്‍ കുറയാന്‍ കാരണമായി. ഈ സമയത്ത് പതിനായിരത്തിനും 20,000 ഇടയില്‍ കേസ് വരുമെന്നായിരുന്നു കരുതിയിരുന്നത്. അതു പിടിച്ചു നിര്‍ത്താന്‍ സാധിച്ചു- മുഖ്യമന്ത്രി പറഞ്ഞു.
Post a Comment
0 Comments