കാസര്‍കോട് (www.evisionnews.co): വേദനിക്കുന്ന മനുഷ്യര്‍ക്കൊപ്പം ചേര്‍ന്ന് സമാശ്വാസം നല്‍കാന്‍ മുന്നിട്ടിറങ്ങണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല. വാക്ക് കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നത് സല്‍ കര്‍മമാണ്. ടിഇ പറഞ്ഞു.
പാണക്കാട് പൂക്കോയ തങ്ങള്‍ ഹെല്‍ത്ത് വികെയര്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ മുസ്്‌ലിം ലീഗ് നിയോജക മണ്ഡലം, പഞ്ചായത്ത്- മുനിസിപ്പല്‍ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ കോ-ഓഡിനേറ്റര്‍മാര്‍ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ- ഓഡിനേറ്റര്‍ പിഎം മുനീര്‍ ഹാജി സ്വാഗതം പറഞ്ഞു. ഡോ: ടി.പി അഷറഫലി വിഷയാവതരണം നടത്തി. കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, അസീസ് മരിക്കെ, വിപി. അബ്ദുല്‍ ഖാദര്‍, മൂസ ബി. ചെര്‍ക്കള, എഎം കടവത്ത്, ഖാദര്‍ ബദ്രിയ, പാറയില്‍ അബൂബക്കര്‍, ഇല്ല്യാസ് പ്രസംഗിച്ചു.

Post a Comment
0 Comments