കുമ്പള (www.evisionnews.co): കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സാ സൗകര്യമൊരുക്കുന്ന കുമ്പള സിഎച്ച്‌സിക്ക് കാസര്‍കോട് റോട്ടറി ക്ലബ് തെര്‍മ്മല്‍ സ്‌ക്കാനര്‍, പള്‍സ് ഓക്ലിമിറ്റര്‍, ഫേസ് ഷീല്‍ഡ് എന്നിവ നല്‍കി. കാസര്‍കോട് ജനറല്‍ ആശുപത്രി, കുമ്പള, മംഗല്‍പ്പാടി ആശുപത്രികള്‍ക്കായി 150 ഫേസ്മാസക്ക്, 22 തെര്‍മ്മല്‍ സ്‌ക്കാനര്‍,22 ഓക്‌സിമീറ്റര്‍ എന്നിവ ഇതുവരെ നല്‍കിയിട്ടുണ്ട്.
റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ: ജനാര്‍ദ്ദന നായക്ക് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ. ദിവാകരറൈ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. റോട്ടറി ഡയറക്ടര്‍മാരായ ഹമീദ് മൊഗ്രാല്‍, ഡോ: നാരായണ നായക്ക്, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുര്യാകോസ് ഈപ്പന്‍, ഫാര്‍മസിസ്റ്റ് ഷാജി,ക്ലാര്‍ക്ക് അശോകന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിവേക്, ആദര്‍ശ്, സ്റ്റാഫ് നഴ്‌സ് ബി. സജിത, സ്റ്റാഫ് അംഗങ്ങളായ ഗിരിജ സി.വി, പി. സുന്ദരന്‍ പ്രസംഗിച്ചു.
Post a Comment
0 Comments