കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം മുന്‍ എംഎല്‍എയും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന പിബി അബ്ദുല്‍ റസാഖിന്റെ സ്മരണാര്‍ത്ഥം കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് രൂപംനല്‍കിയ ചാരിറ്റി ട്രസ്റ്റിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍ ഷഫീഖ് റസാഖിന് കൈമാറി നിര്‍വഹിച്ചു.
പികെ കുഞ്ഞാലിക്കുട്ടി എംപി, ചെങ്കള
പഞ്ചായത്ത് ആക്ടിംഗ് പ്രസിന്റ് എംഎ മക്കാര്‍ മാസ്റ്റര്‍, ഖാദര്‍ ബദ്രിയ, മജീദ് സന്തോഷ് നഗര്‍ സംബന്ധിച്ചു. ജീവകാരുണ്യമേഖലയില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ നിരവധി മതസ്ഥാപനങ്ങളുടെ അമരക്കാരനായിരുന്ന പിബി അബ്ദുല്‍ റസാഖിന്റെ രണ്ടാം ചരമ വാര്‍ഷികമായ ഒക്ടോബര്‍ 20ന് ട്രസ്റ്റിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഷഫീഖ് റസാഖ് പറഞ്ഞു.
Post a Comment
0 Comments