തിരുവനന്തപുരം (www.evisionnews.co): പാച്ചല്ലൂരില്‍ നൂലുകെട്ട് ദിവസം കൈക്കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നു. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ് 40 ദിവസം പ്രായമായ കുഞ്ഞിനെ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛന്‍ ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയുമായി ഉണ്ണികൃഷ്ണന്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതിനെത്തുടര്‍ന്ന് സ്ത്രീ ഉണ്ണികൃഷ്ണനെതിരെ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഇടപ്പെട്ട് ഇവര്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് ഒരു കുഞ്ഞു ജനിച്ചത്. ഇന്നലെയായിരുന്നു കുഞ്ഞിന്റെ നൂല്‌കെട്ട് ചടങ്ങ്. ഇന്നലെ രാത്രി നെടുമങ്ങാട്ടുള്ള തന്റെ അമ്മയെ കാണിക്കാനെന്ന് പറഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന്‍ കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാനില്ലെന്ന് അമ്മയുടെ പരാതയില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Post a Comment
0 Comments