കാസര്‍കോട് (www.evisionnews.co): മൂന്നു വയസുകാരനടക്കം 12കുട്ടികള്‍ ഉള്‍പ്പടെ 97പേര്‍ക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 91 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും രണ്ടുപേര്‍ വിദേശത്തു നിന്നും വന്നവരുമാണ്. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 3360 ആയി. നിലവില്‍ 944 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 24പേരാണ് ജില്ലയില്‍ കോവിഡ് ലക്ഷണത്തോടെ മരിച്ചത്.
ചെമ്മനാട് പഞ്ചായത്തില്‍ മൂന്നു കുട്ടികളടക്കം 24 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പഞ്ചായത്ത് പരിധിയില്‍ രോഗബാധിതരുടെ എണ്ണം 278 ആയി. ഇന്ന് ഒരാള്‍ക്ക് നെഗറ്റീവായി. നിലവില്‍ 112 പേരാണ് ചികിത്സയിലുള്ളത്. വീടുകളില്‍ 3935 പേരും സ്ഥാപനങ്ങളില്‍ 1173 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5108 പേരാണ്.
പുതിയതായി 341 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 25 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 711 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 301 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 66 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 221 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കോവിഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പടന്ന- 1, മടിക്കൈ-4
കാഞ്ഞങ്ങാട്-9, കയ്യൂര്‍- 1
നീലേശ്വരം- 15, കള്ളാര്‍- 1
കിനാനൂര്‍ കരിന്തളം- 2
വെസ്റ്റ് എളേരി- ഒന്ന്
ചെറുവത്തൂര്‍-4, മൊഗ്രാല്‍- 2
തൃക്കരിപ്പൂര്‍- 5, പയ്യന്നൂര്‍- 1
കാസര്‍കോട്- 6, അജാനൂര്‍- 5
പളളിക്കര- 3, കാറഡുക്ക- 2
പരിയാരം- 1 (കണ്ണൂര്‍ ജില്ല)
ചെമ്മനാട്- 24, വലിയപ്പറമ്പ- 4
കുറ്റിക്കോല്‍- 1 (കണ്ണൂര്‍ ജില്ല)
വോര്‍ക്കാടി- 1, എന്‍മകജെ- 1
പിലിക്കോട്- രണ്ട്
Post a Comment
0 Comments