ദേശീയം (www.evisionnews.co): കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കോവിഡ്. അദ്ദേഹം തന്റെ ട്വിറ്ററില്‍ പങ്കുവെച്ചതാണ് കാര്യം. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചു .ഡല്‍ഹി ഗുരുഗ്രാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതയാണ് വിവരം. കോവിഡ് ഏകോപന ചുമതലയുള്ള അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കേന്ദ്രം.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ ഉദ്ഘടനത്തിന് പങ്കടുക്കേണ്ട അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത് കാരണം ചടങ്ങ് മാറ്റാനും സാധ്യത ഉള്ളതായി അറിയുന്നു.ക്ഷേത്ര നിര്‍മാണത്തിന് കാര്‍മികത്വം വഹിക്കേണ്ട പൂജാരിക്കും പോലീസുകാര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിചിരുന്നു.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഞാന്‍ ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. എന്റെ ആരോഗ്യം ഭേദപ്പെട്ട നിലയിലാണ്. പക്ഷേ, ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോവുകയും പരിശോധന നടത്തുകയും ചെയ്യണം'- അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു

Post a Comment
0 Comments