Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ ഉയരുന്നു: പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

കേരളം (www.evisionnews.co):   കോവിഡ് മരണ സംഖ്യ ഉയരുന്നു. മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാനയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 83 ആയി. മരിച്ച കുഞ്ഞും കുടുംബവും വിദേശത്ത് നിന്ന് തിരിച്ചെത്തിയതായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം. മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും പിസിആര്‍ പരിശോധനയിലും കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad