Type Here to Get Search Results !

Bottom Ad

പൊയിനാച്ചി ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ സൊസൈറ്റി സ്‌ട്രോംഗ് റൂം ഉദ്ഘാടനം ചെയ്തു


ചട്ടഞ്ചാല്‍ (www.evisionnews.co): പൊയിനാച്ചി ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്‌ട്രോംഗ് റൂം ഉദ്ഘാടനവും സ്വര്‍ണ്ണപണ്ട പണയ വായ്പ പദ്ധതി ഉദ്ഘാടനവും നടന്നു. സ്‌ട്രോംഗ് റൂമിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് കെ മൊയ്തീന്‍ കുട്ടി ഹാജി നിര്‍വഹിച്ചു. സ്വര്‍ണ്ണപണ്ട പണയ വായ്പ പദ്ധതി ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. 
സംഘം വൈസ് പ്രസിഡന്റ് ഹാരിസ് ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. പി ശ്രീധരന്‍ മുണ്ടോള്‍, എ കെ ശശിധരന്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, അന്‍വര്‍ മാങ്ങാട്, സി നാരായണന്‍ നമ്പ്യാര്‍, എം രാഘവന്‍ വലിയവീട്, വിജയലക്ഷ്മി എ, കമല ടി, മഞ്ജുള എം സംസാരിച്ചു. സംഘം സെക്രട്ടറി ഗിരികൃഷ്ണന്‍ കൂടാല ചടങ്ങില്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad