Type Here to Get Search Results !

Bottom Ad

ആ അയ്യായിരം എനിക്ക് കിട്ടിയില്ല: പ്രവാസി ലീഗ് പ്രതിഷേധം 26ന്

കാസര്‍കോട് (www.evisionnews.co): കോവിഡ് കാലത്ത് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യാത്തതിലും അപേക്ഷകരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് നോര്‍ക്ക പ്രയാസപ്പെടുത്തുന്നതിലും പ്രവാസി ഡ്രീം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയില്‍ 26ന് നാലു മണിക്ക് പ്രതിഷേധ സംഗമം നടത്തും.

പരിപാടി വിജയമാക്കുന്നതിന്ന് പ്രസിഡന്റ് എപി ഉമ്മറിന്റെ അധ്യക്ഷതയില്‍ നടന്ന പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആ അയ്യായിരം രൂപ എനിക്ക് കിട്ടിയില്ല എന്നതാണ് സമരത്തിന്റെ പ്രമേയം പ്രവാസി ഭവനങ്ങളിലും പാര്‍ട്ടി, സംഘടന ഓഫീസ് പരിസരങ്ങളിലുമായി സമരം സംഘടിപ്പിക്കും. പ്രവാസി സമൂഹത്തോട് സര്‍ക്കാര്‍ അവലംബിക്കുന്ന അവഗണന അവസാനിപ്പിക്കുന്നത് വരെ പ്രവാസി ലീഗ് സമര മുഖത്തുണ്ടാവുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

സമരത്തില്‍ ജില്ലയിലെ മുഴുവന്‍ പ്രവാസികളും അണിചേരണമെന്ന് യോഗം ആഹ്വാനം ചെയ്തു. കാപ്പില്‍ മുഹമ്മദ്പാഷ, ഖാദര്‍ ഹാജി ചെങ്കള, ടി.പി കുഞ്ഞബ്ദുല്ല ഹാജി, എന്‍.എ മജീദ്, കൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, ബി.യു. അബ്ദുല്ല, റസാഖ് തായലക്കണ്ടി, ബഷീര്‍ പാക്യാര, ഏരോല്‍ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല മാദേരി, ഹസൈനാര്‍ ഹാജി തളങ്കര, ബഷീര്‍ കല്ലിങ്കാല്‍, പി.എ.റഹിമാന്‍, മുഹമ്മദ് സുലൈമാന്‍, ഗഫൂര്‍ തളങ്കര, എ. കെ. അബ്ദുല്ല, കെ.പി. അബ്ദുല്‍ മജീദ്, മുഹമ്മദ് ഗസാലി, മുഹമ്മദ് പട്ടാംഗ്, നൗഷാദ് ആലിച്ചേരി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad