ദേശീയം (www.evisionnews.co): കേവലം മുപ്പത് സെക്കന്റിനുള്ളില്‍ കോവിഡ് 19 കണ്ടെത്താനുള്ള പരീക്ഷണങ്ങളിലാണ് ഇന്ത്യയും ഇസ്രഈലും എന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ഇസ്രാഈലും ന്യൂഡല്‍ഹിയില്‍ നാല് വ്യത്യസ്ത സാങ്കേതിക വിദ്യകള്‍ക്കായി രോഗികളുടെ ഒരു വലിയ സാമ്പിളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്, ഇത് 30 സെക്കന്‍ഡിനുള്ളില്‍ കോവിഡ് 19 കണ്ടെത്താന്‍ കഴിവുണ്ട്, അതില്‍ ശ്വസന വിശകലനവും ശബ്ദ പരിശോധനയും ഉള്‍പ്പെടുന്നു. ഇസ്രാഈലി പ്രസ്താവനയില്‍ പറയുന്നു.
ദ്രുതഗതിയിലുള്ള കോവിഡ് -19 പരിശോധനയ്ക്കായി കഴിഞ്ഞ മൂന്നു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഡോ. റാം മനോഹര്‍ ലോഹിയ (ആര്‍.എം.എല്‍) ആശുപത്രിയില്‍ തയാറാക്കിയ പ്രത്യേക പരിശോധനാ സ്ഥലം ഇന്ത്യയിലെ ഇസ്രാഈല്‍ അംബാസഡര്‍ റോണ്‍ മല്‍ക്ക സന്ദര്‍ശിച്ചു.
ഇസ്രാഈല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിരോധ ഗവേഷണ വികസന ഡയറക്ടറേറ്റ്, ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, ഇന്ത്യയുടെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവ് എന്നിവരുമായി സഹകരിച്ച് ഇരുരാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിലാണ് ദ്രുത പരിശോധന വികസിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍
Post a Comment
0 Comments