തൃക്കരിപ്പൂര്‍ (www.evisionnews.co): നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ റെയില്‍വേ ഗെയിറ്റിലിടിച്ച് മറിഞ്ഞു. തൃക്കരിപ്പൂര്‍ ബീരിച്ചേരിയില്‍ ഇന്ന് രാവിലെ അഞ്ചോടെയാണ് അപകടം. പഴയങ്ങാടിയില്‍ നിന്ന് കാഞ്ഞങ്ങാടേക്ക് ബേക്കറി ഉല്‍പന്നങ്ങളുമായി പോകുകയായിരുന്ന വാനാണ് അപകടത്തില്‍ പെട്ടത്. ഗെയിറ്റ് കീപ്പറുടെ മുറിയോടടുത്തുള്ള ഗെയിറ്റിന്റെ തൂണിലിടിച്ച് വാന്‍ മറിയുകയായിരുന്നു. വാനിലുണ്ടായിരുന്ന രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Post a Comment
0 Comments