കാസര്‍കോട് (www.evisionnews.co): നെല്ലിക്കട്ട മുഹിയുദ്ദീന്‍ ജമാഅത് കമ്മിറ്റിയുടെ പ്രവാസ ഘടകമായ എംജെഎം ജിസിസി പുനഃസംഘടിപ്പിച്ചു. പള്ളിയുടെയും മദ്രസയുടെയും പരിപാലനത്തിന് ഒരുകൈ സഹായം നല്‍കുക എന്ന ലക്ഷ്യത്തില്‍ നാലുവര്‍ഷം മുമ്പ് രൂപംകൊണ്ട പ്രവാസ കീഴ്ഘടകമാണ് എംജെഎം ജിസിസി. നൂറില്‍പരം അംഗങ്ങളുമായി ഓണ്‍ലൈന്‍ ഒത്തു ചേര്‍ന്ന എംജെഎം ജിസിസി സ്തുത്യര്‍ഹമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
മദ്രസാ മുറ്റത്ത് നാലരലക്ഷം രൂപ ചെലവഴിച്ച് പണിത ഓഡിറ്റോറിയം,നബിദിന കലാമത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍, പൊതുപരീക്ഷകളില്‍ ഉന്നതമാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണപ്പതക്കങ്ങള്‍, മുഴുവന്‍ ഹാജര്‍ നേടുന്ന കുട്ടികളുടെ ഉമ്മമാര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. കോവിഡ് കാല പ്രതിസന്ധികളില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കി.
2020-21ലേക്കുള്ള പുതിയ ഭാരവാഹികള്‍: ഷരീഫ് പൈക്ക (പ്രസി), അബു എന്‍എ (ജന. സെക്ര), ഉമൈര്‍ കെഎം (ട്രഷ), ഐപിഎം ഇബ്രാഹിം (വര്‍കി.പ്രസി), നംഷീര്‍ നെല്ലിക്കട്ട (വര്‍കി.സെക്ര), ഉമ്മര്‍ മണ്ഡലിക്കാട്, അബ്ദുല്ല പൊട്ടിപ്പള്ളം, നാസര്‍ മലബാര്‍ (വൈസ് പ്രസി), അബൂബക്കര്‍ പിസി, ഹാരിസ് തൈവളപ്പ്, ലത്തീഫ് പള്ളത്തടുക്ക (ജോ.സെക്ര), മുഹമ്മദ് കുഞ്ഞി കെഎം, ലത്തീഫ് ബിഎ, ബഷീര്‍ മടിക്കേരി, സഹ്ലുല്‍ സവാദ്, ആസിഫ് ചെന്നടുക്ക, റിയാസ് കാട്ടുകൊച്ചി (വര്‍കി.മെമ്പര്‍മാര്‍).
Post a Comment
0 Comments