കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വീടുകളില്‍ 3874 പേരും സ്ഥാപനങ്ങളില്‍ 1271 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5145 പേരാണ്. പുതിയതായി 386 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 725 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 1137 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 229 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 87 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: -
വലിയപ്പറമ്പ- ഒന്ന്, മടിക്കൈ- നാല്- കാഞ്ഞങ്ങാട്- രണ്ട്, പളളിക്കര- അഞ്ച് നീലേശ്വരം-മൂന്ന് ചെറുവത്തൂര്‍- 15 ചെമ്മനാട്- ആറ്
കയ്യൂര്‍ ചീമേനി- ഒന്ന് പിലിക്കോട്- രണ്ട് കാസര്‍കോട്- നാല് പൈവളളിഗെ- രണ്ട് ഉദുമ- 10 ബദിയഡുക്ക- രണ്ട് പുല്ലൂര്‍ പെരിയ- ഒന്ന് തൃക്കരിപ്പൂര്‍- രണ്ട് മഞ്ചേശ്വരം-നാല് അജാനൂര്‍ - മൂന്ന് വെസ്റ്റ് എളേരി- ഒന്ന് മംഗല്‍പാടി- ഒന്ന് മധൂര്‍- നാല് കുമ്പള- അഞ്ച്
വോര്‍ക്കാടി-ഒന്ന്
Post a Comment
0 Comments