(www.evisionnews.co) സമസ്തയുടെയും എസ്‌കെഎസ്എസ്എഫിന്റെയും കരുത്തുറ്റ നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഓര്‍മയായിട്ട് ഒരാണ്ട് തികയുന്നു. 1441 മുഹര്‍റം രണ്ടിനാണ് (2019 സെപ്തംബര്‍ 9) കാസര്‍കോട് ജില്ല കണ്ട എക്കാലത്തേയും മികച്ച സംഘാടകന്‍ ജെഡിയാര്‍ എന്നപേരില്‍ സുപ്രസിദ്ധനായ സഹപ്രവര്‍ത്തകന്‍ യാത്രയായത്.
കര്‍ക്കശ സ്വഭാവം, മികച്ച സംഘാടകന്‍, ആദര്‍ശധീരത, ദീര്‍ഘവീക്ഷണം, എല്ലാംകൊണ്ടും ധീരനായ ധീഷണശാലിയായിരുന്നു അദ്ദേഹം. വാദിതൈ്വബ സമ്മേളനത്തിന്റെ പ്രചാരണങ്ങളില്‍ ചുക്കാന്‍ പിടിച്ച ജെഡിയാര്‍ നിരവധി പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്തു. സമസ്തയുടെ പ്രവര്‍ത്തനം ജില്ലയില്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അടിത്തട്ടില്‍നിന്ന് തുടങ്ങിയ തേരോട്ടം 2008ല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി. കാസര്‍കോട്ടെ എസ്‌കെഎസ്എസ്എഫിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു അത്.് അബൂബക്കര്‍ സാലൂദ് നിസാമിയും ജെഡിയാറും എണ്ണയിട്ട യന്ത്രം പോലെ വര്‍ക്ക് ചെയ്തപ്പോള്‍ ജില്ലയില്‍ സംഘടനക്ക് എക്കാലത്തെയും വളര്‍ച്ചയുണ്ടായി. അതിന്റെ ഉദാഹരണമാണ് ജില്ലയുടെ പ്രഥമ സമ്മേളനം കാസര്‍കോട്ട് പുതിയ ബസ്റ്റാന്റ് പരിസരത്ത് വാദി ദീനാറില്‍ നടന്നത്.
സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സംസ്ഥാന നേതാക്കളുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ ആവേശം പകര്‍ന്നു. ജില്ലാ സമ്മേളനത്തിന് ട്രൈയിന്‍, ബസ് മാര്‍ഗം ഈവിനീതനും മര്‍ഹും ഹമീദ് കേളോട്ടും ഖലീല്‍ മുട്ടത്തൊടിയുമാണ് സമസ്ത നേതാക്കളേയും പാണക്കാട് സാദാത്തീങ്ങളേയും നേരില്‍ ക്ഷണിക്കാന്‍പോയത്.
അവിടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി ജില്ലയുടെ പ്രസിഡണ്ടായി അതോടെ കഴിഞ്ഞ രണ്ടുവര്‍ഷം ജില്ലയുടെ മുഴുവന്‍ മേഖലയിലും ഗ്രാമങ്ങളിലും സംഘടനക്ക് ഊര്‍ജം നല്‍കിയ നേതാവ് വീണ്ടും കര്‍മരംഗത്തേക്ക് എത്തിയപ്പോള്‍ സംഘടനയുടെ വളര്‍ച്ച ജില്ലയില്‍ വളര്‍ന്ന് പന്തലിച്ചു കഴിഞ്ഞു. തുടര്‍ന്നങ്ങോട്ട് സംസ്ഥാന ജോയിന്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ല മുശാവറ അംഗം തുടങ്ങി ഒട്ടനവധി പദവികള്‍ വഹിച്ചു.
ജീവകാരുണ്യമായിരുന്നു ഏറെയിഷ്ടം, കുടുംബത്തെ സഹായിക്കല്‍, ഉസ്താദുമാരുടെ സംഘടനാ പ്രവര്‍ത്തകരുടെ പ്രയാസങ്ങളില്‍ ഇടപെടുന്ന നേതാവായിരുന്നു. പന്ത്രണ്ട് വര്‍ഷത്തെ സുഹൃത്ബന്ധത്തില്‍ ഏറെ പഠിക്കാനുണ്ട് ജെഡിയാറില്‍ നിന്ന്.
സംഘടനയുടെ നിലപാടില്‍ ഉറച്ച നിന്നതിന്റെ പേരില്‍ വ്യാജ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ കയറേണ്ടി വന്നപ്പോഴും താന്‍ വലിയ രോഗത്തിലാണെന്നറിഞ്ഞപ്പോഴും ക്ഷമയോടെ പുഞ്ചിരിയോടെ എല്ലാം സ്വീകരിച്ച് ഫൈസി തന്റെ കൊച്ചു വീടിനായുള്ള നെട്ടോട്ടം പരിപൂര്‍ണ വിജയത്തിലെത്തിയപ്പോള്‍ സമുദായത്തിന് വേണ്ടി ജീവിച്ച് തീര്‍ത്ത അദ്ദേഹം പറക്കമുറ്റാത്ത മക്കളെയും അനാഥമാക്കി യാത്രതിരിച്ചു. ആ പാദം ചവിട്ടി വെച്ച വഴിയില്‍ സുകൃതങ്ങള്‍ വര്‍ഷിക്കട്ടെ...
സുഹൈര്‍ അസ്ഹരി പള്ളങ്കോട്
(എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ്. 9947851917)
Post a Comment
0 Comments