Type Here to Get Search Results !

Bottom Ad

20 ദിവസത്തിനിടെ കാസര്‍കോട് കോവിഡ് ബാധിച്ചത് 2022 പേര്‍ക്ക്: രോഗികള്‍ ഏറെയും ഉദുമ പഞ്ചായത്തില്‍

കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെയായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 2022 പേര്‍ക്ക്. കോവിഡ് രോഗവ്യാപനത്തിന്റെ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. ഈ 20 ദിവസങ്ങളില്‍ ജില്ലയില്‍ 1753 പേരാണ് രോഗവിമുക്തരായത്. ഇന്നലെ ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു വിദേശത്ത് നിന്നും ഏഴു പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡിഎംഒ ഡോ. എവി രാംദാസ് അറിയിച്ചു. 156 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 3729 പേരും സ്ഥാപനങ്ങളില്‍ 1207 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4936 പേരാണ്. പുതിയതായി 220 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 909 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 610 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 403 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 183 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ഉദുമ - അഞ്ച്
ചെമ്മനാട് - നാല്
കാസര്‍കോട്- 13
മധൂര്‍ - നാല്
കയ്യൂര്‍ ചീമേനി- മൂന്ന്
മീഞ്ച - മൂന്ന്
കുംമ്പഡാജെ - മൂന്ന്
കുമ്പള - ഒന്ന്
മഞ്ചേശ്വരം - ഒന്ന്
മംഗല്‍പാടി - ഒന്ന്
ചെറുവത്തൂര്‍ - ഒന്ന്
പുത്തിഗെ - ഒന്ന്
പുല്ലൂര്‍ പെരിയ - ഒമ്പത്
തൃക്കരിപ്പൂര്‍ - ഒന്ന്
നീലേശ്വരം - 10
കാഞ്ഞങ്ങാട് - 17
പളളിക്കര - ഒന്ന്
മടിക്കൈ - മൂന്ന്
പിലിക്കോട് - രണ്ട്
കിനാനൂര്‍ കരിന്തളം - ഒന്ന്
കോടോം ബേളൂര്‍ - ഒന്ന്
ബദിയഡുക്ക- ഒന്ന്
മുളിയാര്‍- ഒന്ന്
മറ്റു ജില്ലകള്‍ വെങ്ങാന്നൂര്‍- (തിരുവനന്തപുരം) ഒന്ന്
കൂരപ്പാറ (കോട്ടയം) ഒന്ന്, കതിരൂര്‍- ഒന്ന് (കണ്ണൂര്‍)
കാങ്കോല്‍ ആലപടമ്പ) - ഒന്ന് (കണ്ണൂര്‍)

Post a Comment

0 Comments

Top Post Ad

Below Post Ad