മഞ്ചേശ്വരം (www.evisionnews.co): ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയും ഗോള്‍ഡ് കിംഗ് ഫാഷന്‍ ജ്വല്ലറിയും തമാം ഫര്‍ണിച്ചര്‍ ഗ്രുപ്പും സംയുക്തമായി കുമ്പള പോലീസ് സ്റ്റേഷനിലേക്ക് കോവിഡ് സന്നദ്ധപ്രതിരോധ സേവനങ്ങളുടെ ഭാഗമായി ഫെയ്‌സ് ഷീല്‍ഡും മാസ്‌ക്കും കൈമാറി.
മഞ്ചേശ്വരം പോലീസ് സ്സ്‌റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ വാണിജ്യ പ്രമുഖന്‍ അബൂതമാം മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. അനൂപ് കുമാറിന് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹനീഫ് ഗോള്‍ഡ് കിംഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, റഹീം പള്ളം സംബന്ധിച്ചു. ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു.
Post a Comment
0 Comments